Author Archives: 13knr5707@gmail.com

My days in London

     പാഠപുസ്തകങ്ങളിലും മറ്റ് പല പുസ്തകങ്ങളിലും വായിച്ചതും കേട്ടതുമായ അറിവ് മാത്രമുള്ള ബ്രിട്ടീഷ് സാമ്രാജ്യം (United Kingdom – UK) . അതിലൊരു രാജ്യമായ ഇം​ഗ്ലണ്ട്. അതിന്‍റെ തലസ്ഥാനമായ ലണ്ടൻ ന​ഗരം. അവിടന്ന് ഏറെ ദൂരെയാണെങ്കിലും North Wales (Snowdonia), Scotland (Richmond), York എന്നീ സ്ഥലങ്ങളും കാണാനും ഇവിടങ്ങളിൽ ഓരോ ആഴ്ചവീതം താമസിക്കാനും ലണ്ടനിലേക്കുള്ള യാത്രയിൽ സാധിച്ചു. 2023 ജൂലൈ 13 മുതൽ ഒരു മാസവും 2025 ജൂലൈ 22 മുതൽ മൂന്നര മാസവും

Read More

Drugs

         മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത് മിക്ക രാജ്യത്തും അമ്പരപ്പിക്കും വിധം വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയുടെ മായക്കാഴ്ചകള്‍ക്ക് കീഴടങ്ങുന്നവരില്‍ ഏറിയപങ്കും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പുതിയ തലമുറയെ വഴിതെറ്റിക്കാന്‍ മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ വലവിരിച്ചു കാത്തുനില്ക്കുകയാണ്. ചിലരില്‍ ലഹരിശീലത്തില്‍ വീണുപോകാനുള്ള റിസ്ക് കൂടുതലാണ്. മദ്യപാനം, മൂ‍ഡ് റിസോര്‍ഡര്‍, ആത്മഹത്യാപ്രവണത തുടങ്ങിയവയുള്ള കുടുംബത്തില്‍ ഉള്ളവര്‍ക്ക് ലഹരിയില്‍ വീണുപോകാന്‍ ജനിതക പാരമ്പര്യം തന്നെ കാരണമാകാറുണ്ട്. വീടിനകത്തെ അസ്വാരസ്യങ്ങള്‍, മുതിര്‍ന്നവരുടെ മദ്യപാനം തുടങ്ങിയവ ഈ റിസ്കിനെ വളര്‍ത്തും.

Read More

Uravidangal

     “എല്ലാ കഥകളും ഓര്‍ക്കേണ്ടതില്ല. പക്ഷേ, അവ അവസാനിക്കാതെ കിടക്കുന്നു. ഒരു ശൃംഖല പോലെ, വീട്ടിക്കിളച്ചുകളഞ്ഞാലും അടുത്ത മഴയ്ക്ക് കിളുര്‍ക്കുന്ന കാശിത്തെറ്റികള്‍ പോലെ, ഋതുക്കള്‍ പോലെ അത് ഭൂമിയിലും ആകാശത്തും നിറഞ്ഞുനില്‍ക്കുന്നു. അതിന്‍റെ ആഘാതത്തില്‍നിന്ന് നിനക്ക് മോചനമില്ല.”                                                      

Read More