Category Archives: Article

Drugs

         മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും ലോകത്ത് മിക്ക രാജ്യത്തും അമ്പരപ്പിക്കും വിധം വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയുടെ മായക്കാഴ്ചകള്‍ക്ക് കീഴടങ്ങുന്നവരില്‍ ഏറിയപങ്കും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പുതിയ തലമുറയെ വഴിതെറ്റിക്കാന്‍ മയക്കുമരുന്ന് മാഫിയാസംഘങ്ങള്‍ വലവിരിച്ചു കാത്തുനില്ക്കുകയാണ്. ചിലരില്‍ ലഹരിശീലത്തില്‍ വീണുപോകാനുള്ള റിസ്ക് കൂടുതലാണ്. മദ്യപാനം, മൂ‍ഡ് റിസോര്‍ഡര്‍, ആത്മഹത്യാപ്രവണത തുടങ്ങിയവയുള്ള കുടുംബത്തില്‍ ഉള്ളവര്‍ക്ക് ലഹരിയില്‍ വീണുപോകാന്‍ ജനിതക പാരമ്പര്യം തന്നെ കാരണമാകാറുണ്ട്. വീടിനകത്തെ അസ്വാരസ്യങ്ങള്‍, മുതിര്‍ന്നവരുടെ മദ്യപാനം തുടങ്ങിയവ ഈ റിസ്കിനെ വളര്‍ത്തും.

Read More

Eco Friendly Food

      പരിസരമലിനീകരണവും കാലാവസ്ഥാവ്യതിയാനവും വലിയ ഭയാശങ്കകള്‍ സൃഷ്ടിക്കുകയാണ്. ജൈവലോകത്തിന്‍റെ നിലനില്പുതന്നെയും ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്കാണ് പാരിസ്ഥിതികപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നത്.. പ്രകൃതിക്കുമേല്‍ നലിയ സമ്മര്‍ദ്ദം ചെലുത്തുന്നതും ഇടപെടലുകള്‍ നടത്തുന്നതും മനുഷ്യരാണ്. അതിലൊക്കെ കടന്നുകൂടുന്ന വിവേകരാഹിത്യമാണ് പ്രശ്നം. നമ്മുടെ ജീവിതരീതി ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് മനുഷ്യരുടെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. നമ്മള്‍ പരിഷ്കൃതസമൂഹമായും ഉപഭോക്‍തൃസമൂഹമായും പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ ആര്‍ഭാടകരമായി സംസ്കരിക്കുകയും മത്സരാധിഷ്ഠിതമായി കച്ചവടവല്‍ക്കരിക്കുകയും ചെയ്യേണ്ടിവരുന്നു. ഭക്ഷ്യമേഖലയിലെ ഈ ദുഷ്പ്രവണകള്‍ ഭീതിതമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്

Read More